‘അമ്മ’ തെരഞ്ഞെടുപ്പ്; ശ്വേത പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി #AMMA
കൊച്ചി: മലയാള സിനിമയിലെ നടീ, നടൻമാരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. സംഘടനയുടെ പ്രസിഡന്റായി ശ്വേതാ മേനോനെ തെരഞ്ഞെടുത്തു. ദേവനെയാണ് ശ്വേത പരാജയപ്പെടുത്തിയത്.
കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. നടൻ രവീന്ദ്രനെ തോൽപ്പിച്ചാണ് കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ട്രഷററായി ഉണ്ണി ശിവപാലനെയും തെരഞ്ഞെടുത്തു. അനൂപ് ചന്ദ്രനെയാണ് ഉണ്ണി തോൽപ്പിച്ചത്.
298 അംഗങ്ങളാണ് വോട്ട് ചെയ്തത്. ആദ്യമായാണ് സംഘടനയുടെ വനിതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെടുന്നത്.
ജോയിന്റ് സെക്രട്ടറി, വെെസ് പ്രസിഡന്റ് സ്ഥാനത്തും വനിതകളാണ് വിജയിച്ചത്. അൻസിബ ഹസനെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ ലക്ഷ്മിപ്രിയയെ വെെസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.