• തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമ്മാണ സ്ഥാപനം
നിലനിൽത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്
മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി.
• ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ദുരന്തമേഖലയിൽ നിന്ന് 657 ലധികം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
• ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മിന്നൽ പ്രളയമുണ്ടായി അഞ്ചാം ദിവസവും
കാണാതായ മനുഷ്യരുടെ കൃത്യമായ കണക്കില്ല . ധരാലി ഗ്രാമത്തിൽ മാത്രം 200
പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
• കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന്
സർക്കാർ സഹായം കൈമാറി. 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വി. എൻ. വാസവൻ
നേരിട്ടെത്തിയാണ് നൽകിയത്.
• കേരളത്തിന്റെ ഗതാഗതരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന കാസർകോട്
–തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണം 70 ശതമാനം പൂർത്തിയായി. ആകെയുള്ള
644 കിലോമീറ്ററിൽ 400 കിലോമീറ്ററിലധികം ആറുവരിയായി നിർമിച്ചെന്ന് ദേശീയപാത
അതോറിറ്റി അറിയിച്ചു.
• മുണ്ടക്കൈ ദുരന്തത്തിന് ഒരു വർഷം പിന്നിട്ടപ്പോൾ പുനരധിവാസത്തിന്
ആവശ്യപ്പെട്ട തുകയുടെ നാലിലൊന്നുപോലും അനുവദിക്കാൻ തയ്യാറല്ലെന്ന സൂചന നൽകി
കേന്ദ്രസർക്കാർ.
• തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി തുടര്‍ വ്യാപാര
ചര്‍ച്ചക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്
ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കള്ള മറുപടിയിലാണ് പ്രതികരണം.
• കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി
കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ്
ഇക്കാര്യം അറിയിച്ചത്.
• ഭാരതീയ ന്യായ സന്‍ഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 152ന്റെ ഭരണഘടനാ സാധുത ചോദ്യം
ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ
പ്രതികരണം തേടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനും ജസ്റ്റിസുമാരായ കെ
വിനോദ് ചന്ദ്രൻ, എൻ വി അഞ്ജരിയ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് വിഷയം
പരിഗണിച്ചത്.