ഇനി ഈ പാര്‍ട്ടികള്‍ ഇല്ല, മൂന്നൂറില്‍ അധികം പാര്‍ട്ടികളെ റദ്ദാക്കി ഇലക്ഷന്‍ കമ്മീഷന്‍, കേരളത്തില്‍ നിന്നും ഏഴ് പാര്‍ട്ടികളും.. #ElectionCommission

ന്യൂഡല്‍ഹി : രാജ്യത്ത് 334 പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അംഗീകാരമില്ലാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ, സംഭാവന സ്വീകരിക്കാനുള്ള അനുമതിയും ആദായനികുതി ഇളവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്ക് നഷ്ടപ്പെടും.

കേരളത്തിൽ നിന്ന് 7 പാർട്ടികളെ ഒഴിവാക്കി. ഒഴിവാക്കിയവയിൽ ആർഎസ്പി (ബി) ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ആർഎസ്പി (ബി), ആർഎസ്പിഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സെക്കുലർ, നേതാജി ആദർശ് പാർട്ടി എന്നിവയുടെ അംഗീകാരം റദ്ദാക്കി.

2019 മുതൽ ആറ് വർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികൾക്കെതിരെ പാർട്ടികൾക്ക് എവിടെയും ഓഫീസുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രജിസ്റ്റർ ചെയ്ത 2854 പാർട്ടികളിൽ 334 പാർട്ടികൾ റദ്ദാക്കി. ഇതോടെ, ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും ഉൾപ്പെടെ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ എണ്ണം 2520 ആയി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0