തലശ്ശേരി: ജോലിക്കിടയിൽ വീണ് പരിക്കേറ്റ കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാണ് (67) മരിച്ചത്. ഇന്നലെ വടക്കുമ്പാട് ഒരു കെട്ടിട നിർമ്മാണത്തി നിടയിലാണ് വീണ് പരിക്കേറ്റത്. ചികിൽസക്കിടയിൽ ഇന്ന് പുലർച്ചെയാണ് സഹകരണ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
പരേതനായ മങ്ങാടൻ അച്ചുതൻ്റെയും പയ്യൻ ദേവുവിന്റെയും മകനാണ്. ഭാര്യ വൃന്ദ. മക്കൾ: പ്രിൻസ് (സി.പി.എം പാറക്കെട്ട് ബ്രാഞ്ച് അംഗം), പ്രയാഗ്. സഹോദരങ്ങൾ: ഭാസ്‌കരൻ, (മൂഴിക്കര), വിജയൻ, ദാസൻ, നളിനി (അണ്ടല്ലൂർ), രമണി.