പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ഏപ്രിൽ 2025 | #NewsHeadlines

• വിദേശ രാജ്യങ്ങൾക്ക് മേൽ പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് മേൽ 26% തീരുവ ആണ് ചുമത്തിയിരിക്കുന്നത്. വിദേശ ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി.

• വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.

• പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസമേഖല പരിപോഷിപ്പിക്കാനുള്ള സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന്‌ കഴിഞ്ഞവർഷം ഫണ്ട്‌ ഒന്നും നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ.

• രാപ്പകൽ സമരം 52 ദിവസം പിന്നിടുമ്പോൾ ആശവർക്കർമാരെ മൂന്നാം വട്ട ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും.

• തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

• കേരളത്തില്‍ വേനല്‍മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.

• ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാർ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപ്രതികളെയും വിട്ടയച്ച വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0