കൂവേരി ഭണ്ഡാര കവർച്ച; മോഷ്ടാക്കള്‍ അറസ്റ്റില്‍ #Thaliparamba
തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാരം കവർച്ച ചെയ്ത കേസിൽ മൂന്ന് കുട്ടികൾ പിടിയിൽ.
കൂവേരിയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം നടന്ന കവർച്ചയുടെ സി.സി.ടി.വി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്.
കാട്ടാമ്പള്ളി മുത്തപ്പൻ മടപ്പുര, ശ്രീമാന്യമംഗലം മുത്തപ്പൻ മടപ്പുര, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം,കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കുഞ്ഞിക്കണ്ണൻ്റെ കട, അനിഴം തട്ടുകട എന്നിവിടങ്ങളില്‍ മോഷണം നടത്തിയിരുന്നു.
നാലിടങ്ങളിൽ നിന്നും ചില്ലറ നാണയങ്ങളും പണവും മോഷ്ടിച്ചിരുന്നു.
തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.