ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 29 മാർച്ച് 2025 - #NewsHeadlinesToday


• മ്യാന്‍മറില്‍ ഇരട്ട ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.7, 6.4 എന്നീ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 167  സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 

• കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

• കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

• വളാഞ്ചേരിയിലെ എച്ച്ഐവി ബാധയിൽ കൂടുതൽപ്പേരെ പരിശോധിയ്ക്കാൻ ആരോഗ്യ വകുപ്പ്. ലഹരി കേസുകളിൽ പിടിയിലായവരെ എച്ച് ഐ വി ടെസ്റ്റ് നടത്താൻ നിർദേശം.

• വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ച് വിട്ട് ഗുജറാത്ത് സര്‍ക്കാർ.

• മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം ഒരാഴ്‌ചയ്‌ക്കകം ആരംഭിക്കും. വ്യാഴാഴ്‌ചയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടത്‌.

• സിറ്റിങ് എംഎൽഎ പി വി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.

• കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് കൊടും ക്രൂരതയെന്ന് പൊലീസ്. കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0