ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 08 മാർച്ച് 2025 - #NewsHeadlinesToday

• ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

• ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതിയും എംഎസ് സൊലൂഷ്യൻസ് സിഇഒയുമായ മുഹമ്മദ് ഷുഹൈബിനെ റിമാൻഡ് ചെയ്തു. താമരശ്ശേരി കോടതിയുടേതാണ് നടപടി.

• ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. അഭിഭാഷകയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം. ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിലാണ് പ്രതിഷേധം.

• കേരളത്തിൽ തൊഴിൽമേഖലയിൽ സ്‌ത്രീപങ്കാളിത്തം വർധിച്ചതായി കേന്ദ്രപഠനറിപ്പോർട്ട്. 2023–--24 സാമ്പത്തിക വർഷം 36.4 ശതമാനമായാണ് ഉയർന്നത്. 2020–21ൽ 32.3 ശതമാനമായിരുന്നു. ദേശീയ ശരാശരി 34.2 ആണ്.

• സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 52 റോഡിന്റെ നിർമാണ പ്രവൃത്തിക്ക് 146.68 കോടി രൂപയുടെ ഭരണാനുമതിയായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

• പാസ്പോര്‍ട്ട് അപേക്ഷാ നടപടികളില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. 2023 ഒക്ടോബര്‍ ഒന്നാം തീയതിക്കോ, അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇനി പാസ്പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും. ജനന തീയതി തെളിയിക്കാന്‍ മറ്റൊരു രേഖയും ഇവര്‍ക്ക് സ്വീകാര്യമല്ല.

• കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ ജൂണ്‍ 14നും വിവരണാത്മക രീതിയിലുള്ള മെയിൻ പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലും നടക്കും.

• പെഗാസസ് ചാരവൃത്തി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഏപ്രിൽ 22ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരിഗണനയ്ക്ക് വരുന്നത്.

• വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു.

• റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0