• കേരളത്തില്‍ തൊഴില്‍മേഖലയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിച്ചതായി കേന്ദ്ര പഠന
റിപ്പോര്‍ട്ട്. 2023- 24 സാമ്പത്തിക വര്‍ഷം 36.4 ശതമാനമായാണ് സ്ത്രീ
പങ്കാളിത്തം ഉയര്‍ന്നത്.
• മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുമായി പൊലീസ് സംഘം തിരൂർ
റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഗരിബ് രഥ് എക്സ്പ്രസിൽ 12 മണിക്ക് തിരൂർ
റെയിൽവേ സ്റ്റേഷനിലാണ് എത്തിച്ചത്.
• കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎം എ അടങ്ങിയ കവർ വിഴുങ്ങിയ യുവാവ് മരിച്ചു.
മൈക്കാവ് സ്വദേശി ഷാനിദ് ആണ് മരിച്ചത്. പൊലിസിനെ കണ്ടയുടൻ
കയ്യിലുണ്ടയിരുന്നു പാക്കറ്റ് വിഴുങ്ങുകയായിരുന്നു.
• കർണാടക ഹംപിയിൽ വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
• തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ കച്ചവടം
നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല
പൊലീസ് പിടികൂടിയത്.
• ഏഴരലക്ഷം കർഷക രജിസ്ട്രേഷനുമായി കൃഷി വകുപ്പിന്റെ ‘കതിർ ആപ്പ്’
മുന്നേറുന്നു. കർഷകരുടെയും കാർഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വച്ച്
പുറത്തിറക്കിയ കതിർ ആപ്പ് ഇതിനോടകം തന്നെ കർഷകരുടെ ഇടയിൽ വലിയ പ്രചാരം
നേടിക്കഴിഞ്ഞു.
• തൃശൂര്‍ പൂരം നടത്തിയതില്‍ പൊലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന്
അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി മനോജ് ഏബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്.
• മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം കത്തുന്നു. ഇംഫാല്‍ —
ദിമാപൂര്‍ ഹൈവേയില്‍ കുക്കി സമുദായാംഗങ്ങള്‍ സുരക്ഷാ സേനയുമായി
ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 27 സുരക്ഷാ
ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
• ഒരേ നമ്പർ ഉള്ള വോട്ടർ ഐഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന ആരോപണത്തില്‍
കുറ്റസമ്മതവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രശ്‌നത്തിന് മൂന്ന്
മാസത്തിനകം പരിഹാരം കാണുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ
വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.