മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വിമാനാപകടത്തിൽ ദാരുണാന്ത്യം ; അപകടം അടിയന്തര ലാൻഡിംഗിനിടെ ബാരാമതിയിൽ #Maharashtra


 മഹാരാഷ്ട്ര:
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനായ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ജന്മനാടായ ബാരാമതിയിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം.

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലെ ബാരാമതിയിലേക്ക് ഒരു സ്വകാര്യ വിമാനത്തിൽ പവാറും അനുയായികളും യാത്ര ചെയ്യുകയായിരുന്നു. വിമാനം പൂർണ്ണമായും കത്തിനശിച്ചു.

Maharashtra Deputy Chief Minister Ajit Pawar dies in plane crash in Baramati; three others also reported to have lost their lives.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0