• പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ
പുരസ്കാരം. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി നേടുന്ന ആദ്യ ഛത്തീസ്ഗഢ്
സ്വദേശിയാണ് ഈ 88കാരന്‍. 11 ലക്ഷവും സരസ്വതി ദേവിയുടെ വെങ്കല പ്രതിമയും
അടങ്ങുന്നതാണ് പുരസ്കാരം.
• തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ
ബിസിനസ് പങ്കാളിയും ഒന്നാം പ്രതിയുമായ ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
• കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ യോജിച്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ചെന്നൈ സമ്മേളനം.
• അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
തസ്‌തികയിലെ ഒഴിവുകളുടെ എണ്ണം പകുതിയാക്കി റെയിൽവേ ബോർഡ്. 2024ൽ പരീക്ഷ
നടത്തുമ്പോൾ ഉണ്ടായിരുന്ന 18,799 ഒഴിവ് 9970 ആക്കിയാണ്
വെട്ടിക്കുറച്ചത്. കഴിഞ്ഞ ദിവസം ബോർഡ് അധികൃതർ സോണൽ ജനറൽ മാനേജർമാർക്ക്
അയച്ച സർക്കുലറിലാണ് ഇക്കാര്യമറിയിച്ചത്.
• വംശീയകലാപത്തിൽ ദുരിതത്തിലായ
മണിപ്പുരിൽ ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി
ജഡ്ജിമാരുടെ സംഘം എത്തി. ചുരാചന്ദ്‌പുരിലെയും ബിഷ്ണുപുരിലെയും ദുരിതാശ്വാസ
ക്യാമ്പുകൾ ജഡ്‌ജിമാർ സന്ദർശിച്ചു.
• അർജന്റീനയുടെ വിജയക്കുതിപ്പ്, ഉറുഗ്വേയെ ഒറ്റ ഗോളിന് വീഴ്‌ത്തി ലോകചാമ്പ്യൻമാർ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയ്‌ക്ക് അരികെയെത്തി.
• ലഹരികേസില്‍ നിയമഭേദഗതി തേടി കേരളം. കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന്
ആവശ്യപ്പെടും. എന്‍ഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് കുറ്റകൃത്യം
നടന്നാല്‍ ഇടപെടാന്‍ ആകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം.