"മുസ്‌ലിം വിശ്വാസികളുടെ നോമ്പിന്റെ വിശുദ്ധി ചോരാതെ നോമ്പെടുത്തു തന്നെ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു സമൂഹത്തിന് മാതൃകയായി കണ്ണൂർ തളിപ്പറമ്പ എളംമ്പേരത്തെ ലക്ഷ്യ സ്വാശ്രയ സംഘം."
തളിപ്പറമ്പ : എളംമ്പേരം ലക്ഷ്യ സ്വാശ്രയ സ്വയം സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്വാശ്രയ സംഘാംഗങ്ങൾ നോമ്പ് എടുത്തതിന് ശേഷമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ ശ്രീജ അധ്യക്ഷയായ ചടങ്ങിൽ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു.
സർവ്വ മതങ്ങളും നന്മയ്ക്ക് വേണ്ടിയാണ് ഉദ്ഭവിച്ചത്, എന്നാൽ അതിന്റെ പ്രാവർത്തനത്തിലെ പ്രശ്നങ്ങളാണ് ലോകത്തെ കാലുഷിതമാക്കുന്നത് എന്ന് ഉദ്ഘടന പ്രസംഗത്തിൽ ഷെരീഫ് ഈസ പറഞ്ഞു.
പി രമേശൻ സ്വാഗതവും സി കണ്ണൻ ആശംസയും സംഘം സെക്രട്ടറി ബിജേഷ് നന്ദിയും പറഞ്ഞു.