• ഇടുക്കി ആനയിറങ്കൽ തോട്ടം മേഖലയിൽ
കുട്ടിയാന ചെരിഞ്ഞ നിലയിൽ. കാട്ടാന കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ
കാൽവഴുതി വീണ് അപകടം പറ്റിയതെന്നാണ് പ്രാഥമിക നിഗമനം.
• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞ് ഞായർ രാവിലെ ആറിന് 126.25 അടി എത്തി.
• സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100
കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
• സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം കര്‍ശനമായി സര്‍ക്കാര്‍
നിയന്ത്രിക്കുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
• മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ
വിമർശനം. ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണോയെന്നും ചുമതലയുള്ള
ഉദ്യോഗസ്ഥനെ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി
വാദത്തിനിടെ പറഞ്ഞു.
• ജലജീവൻ മിഷൻ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
• ഏപ്രില്‍ ഒന്നുമുതല്‍ നിഷ്ക്രിയ മൊബൈല്‍ നമ്പറുകളില്‍ യുപിഐ സേവനങ്ങള്‍
ലഭിക്കില്ല. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി അത്തരം നമ്പരുകളുടെ ഉപയോഗം
റദ്ദാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)
ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും (പിഎസ്‌പി) നിര്‍ദേശിച്ചു.