March 23 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
March 23 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 മാർച്ച് 2025 - #NewsHeadlinesToday

• പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്കാരം. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി നേടുന്ന ആദ്യ ഛത്തീസ്ഗഢ് സ്വദേശിയാണ് ഈ 88കാരന്‍. 11 ലക്ഷവും സരസ്വതി ദേവിയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാണ് പുരസ്കാരം.

• കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ വിതരണം ചെയ്യുന്നു. പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

• തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ ബിസിനസ് പങ്കാളിയും ഒന്നാം പ്രതിയുമായ ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

• കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരെ യോജിച്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ചെന്നൈ സമ്മേളനം.

• അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്‌തികയിലെ ഒഴിവുകളുടെ എണ്ണം പകുതിയാക്കി റെയിൽവേ ബോർഡ്‌. 2024ൽ പരീക്ഷ നടത്തുമ്പോൾ ഉണ്ടായിരുന്ന 18,799 ഒഴിവ്‌ 9970 ആക്കിയാണ്‌ വെട്ടിക്കുറച്ചത്‌. കഴിഞ്ഞ ദിവസം ബോർഡ്‌ അധികൃതർ സോണൽ ജനറൽ മാനേജർമാർക്ക്‌ അയച്ച സർക്കുലറിലാണ്‌ ഇക്കാര്യമറിയിച്ചത്‌.

• വംശീയകലാപത്തിൽ ദുരിതത്തിലായ മണിപ്പുരിൽ ജസ്റ്റിസ്‌ ബി ആർ ഗവായിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം എത്തി. ചുരാചന്ദ്‌പുരിലെയും ബിഷ്ണുപുരിലെയും ദുരിതാശ്വാസ ക്യാമ്പുകൾ ജഡ്‌ജിമാർ സന്ദർശിച്ചു.

• അർജന്റീനയുടെ വിജയക്കുതിപ്പ്‌, ഉറുഗ്വേയെ ഒറ്റ ഗോളിന്‌ വീഴ്‌ത്തി ലോകചാമ്പ്യൻമാർ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതയ്‌ക്ക്‌ അരികെയെത്തി.

• ലഹരികേസില്‍ നിയമഭേദഗതി തേടി കേരളം. കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടും. എന്‍ഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാല്‍ ഇടപെടാന്‍ ആകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 മാർച്ച് 2024 #NewsHeadlines

• റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി.

• ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7  ദിവസത്തേക്ക് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്‌രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

• രാജ്യത്തെ പ്രധാന കോര്‍പറേറ്റ് ഗ്രൂപ്പുകളിലൊന്നായ അഡാനി ഗ്രൂപ്പ് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ രാഷ്ട്രീയപാർട്ടികൾക്ക് പണമൊഴുക്കിയതിന്റെ വിവരങ്ങള്‍ ഒടുവില്‍ പുറത്ത്. ആദ്യം പുറത്തുവന്ന രേഖകളിലൊന്നും അഡാനിയുടെയും റിലയന്‍സിന്റെയും നേരിട്ടുള്ള സംഭാവനകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍  കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരു കമ്പനികളും ബിജെപിക്കായി പണം നൽകിയതായി വ്യക്‌തമായി.

• ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറി കടന്നു.

• മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തംബലത്തിലാണ് അവതരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0