കണ്ണൂർ: കൂത്തുപറമ്പിലെ നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നീർവേലി സ്വദേശിയായ കിഷൻ സുനിൽ (23), മുത്തശ്ശി റെജി വി.കെ., റെജിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഷൻ സുനിൽ മുമ്പ് പോക്സോ കേസിൽ പ്രതിയായിരുന്നു. യുവാവിന്റെ ആത്മഹത്യയിൽ ഉണ്ടായ മാനസിക സംഘർഷം മൂലമാകാം മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Three members of a family found hanging in Kannur; POCSO case accused among the dead.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.