കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ ക്രൈം പോലീസ് കർണാടകയിൽനിന്ന് പിടിച്ചു.
ബെൽത്തങ്ങാടിയിൽ വെച്ച് ദക്ഷിണ കർണാടക ബൽത്തങ്ങാടി ഉജ്ജിറെയിലെ മുഹമ്മദ് മഹ്‌റൂഫാണ് (21) പിടിയിലായത്. കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ജിജിഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ പ്രേമരാജൻ, പ്രശാന്ത്, സിപിഒമാരായ ഹരിപ്രസാദ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Man arrested for circulating morphed nude photo of minor.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.