• കോട്ടയം മണർകാട് നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി.
• കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻ്റെ മൃതദേഹം സംസ്‌കരിച്ചു.
• ഇസ്രയേലിന് 300 കോടി ഡോളറിന്റെ ആയുധം വിൽക്കാൻ ട്രംപ് നീക്കം
തുടങ്ങി. ആയുധ
വിൽപ്പനയിൽ ഒപ്പുവച്ചതായി
യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്‌മെന്റ് അറിയിച്ചു.
• ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷ് ഫിഡെ റാങ്കിങ്ങിൽ മൂന്നാമതെത്തി. നോർവേയുടെ മാഗ്നസ് കാൾസൻ ഒന്നാംറാങ്കിൽ തുടർന്നു.
• രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്
ആറു രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 1806
രൂപയായിരുന്നത് 1812 രൂപയായി.
• സമൂഹത്തിൽ വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച്
പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ
ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
• മയക്കുമരുന്നിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ക്കൂള്‍, കോളജ്
വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് കായിക യാത്ര
സംഘടിപ്പിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.
• ദുബായിൽ നിന്ന് നാട്ടിലെത്തി ആരോഗ്യവകുപ്പിന്റെ
നിരീക്ഷണത്തിലായിരുന്നയാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. 34 വയസുള്ള
കാസർകോട് സ്വദേശി ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ
നിരീക്ഷണത്തിലാണ്.