ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകൾ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു.
നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി ഉൾപ്പെടെയുള്ളയിടങ്ങളിലാണ് താറാവുകൾ ചത്തത്. പ്രദേശത്തെ താറാവുകളില്‍ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു.
തുടർന്ന് തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അവിടെയുള്ള ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. കർഷക വിപണിയിൽ പ്രതീക്ഷയോടെ കാത്തിരുന്ന മാസമാണ് ഡിസംബർ. പക്ഷിപ്പനി സ്ഥിരീകരിച്ചത് തിരിച്ചടിയായി.
Bird flu confirmed in Kuttanad

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.