റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം ; രണ്ട് കുട്ടികൾ ട്രെയിൻ ഇടിച്ച് മരിച്ചു #Madhyapradesh

 


മധ്യപ്രദേശിലെ ദേവാസ് നഗരത്തിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയില്‍ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു. ബിരാഖേഡി റെയിൽവേ ക്രോസിങ്ങിന് സമീപമുള്ള ട്രാക്കിൽ ചൊവ്വാഴ്ചയാണ് അപകടം. അലോക്, സണ്ണി യോഗി എന്നിങ്ങനെ 16 വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഇൻഡസ്ട്രിയൽ ഏരിയ പോലീസ് പറഞ്ഞു.

രണ്ട് പേരും ചേർന്ന് വളരെക്കാലമായി സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നുണ്ട്. നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നവരാണ്. പുതിയ റീലിൻ്റെ ഭാഗമായി ട്രാക്കിൽ ചിത്രീകരണം നടത്തുകയായിരുന്നു. ഇരു ട്രാക്കിലും ട്രെയിൻ വരുമ്പോഴായിരുന്നു ചിത്രീകരണം. എന്നാൽ എതിർവശത്ത് ഇൻഡോർ-ബിലാസ്പൂർ ട്രെയിൻ കുതിച്ച് വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. 

Reels shooting accident on railway track Two children killed after being hit by train


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0