ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 04 മാർച്ച് 2025 - #NewsHeadlinesToday

• ലഹരി ഉപയോഗ വിവരത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയ കളിലും പൊലീസിന്റെ വ്യാപക റെയ്ഡ്.

• രാജ്യത്തെ ആദ്യ സംസ്ഥാന പി എസ് സി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്താണ് മ്യൂസിയം സജ്ജമാക്കിയത്.

• ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി.

• ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യംചെയ്‌തത് 40 കപ്പലുകളിൽനിന്ന്‌ 78,833 ടിഇയു ചരക്ക്‌. ഇതോടെ ഇന്ത്യയിലെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി.

• എംഎസ്എംഇ അടച്ചുപൂട്ടൽ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് മന്ത്രി പി രാജീവ്. സംരംഭക വർഷം പദ്ധതിയുടെ ആദ്യവർഷം അടച്ചുപൂട്ടൽ നിരക്ക് 15 ശതമാനമായിരുന്നത്‌ രണ്ടാം വർഷം ഒമ്പത് ശതമാനമായി കുറ‍ഞ്ഞു.

• ആശാ വര്‍ക്കേഴ്സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം നല്‍കേണ്ട 100 കോടി രൂപയില്‍ ഒരു രൂപ പോലും നല്‍കിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്.

• വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ ഫണ്ട് മാർച്ച് 31നകം വിനിയോഗിക്കണമെന്ന സമയപരിധിയിൽ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോടു ഹൈക്കോടതി.

• രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പുമായി കെസിഎയും ആരാധകരും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0