ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി പൊലീസ് കോൺസ്റ്റബിൾ. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ വച്ച് ഇയാൾ മോശമായി സ്പർശിക്കുന്നതിന്‍റെ വീഡിയോ പെൺകുട്ടി ചിത്രീകരിച്ചിരുന്നു.
വിദ്യാർത്ഥിനിയുടെ തൊട്ടടുത്ത സീറ്റിലായിരുന്നു കോയമ്പത്തൂർ ആർ.എസ് പുരം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ഷെയ്ഖ് മുഹമ്മദും യാത്ര ചെയ്തത്. ഇതിനിടയ്ക്ക് ഇയാൾ ഉറങ്ങുന്നു എന്ന വ്യാജേന പെൺകുട്ടിയെ കൈ നീട്ടി മോശമായി സ്പർശിക്കുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനി ഇത് മൊബൈലിൽ പകർത്തി.
പെൺകുട്ടി അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് അരക്കോണം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി.റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിഡിയോ ദൃശ്യങ്ങളും വിദ്യാർത്ഥിനിയുടെ പരാതിയും പരിഗണിച്ച് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.
Police constable arrested for harassment on train

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.