• വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി.
വെഞ്ഞാറമൂട് കൂട്ട കൊലപാതകം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ്
പൊലീസ്.
• അമേരിക്കൻ സരോദ് വാദകൻ കെൻ സുക്കർമാൻ അന്തരിച്ചു. ബുധൻ പുലർച്ചെ 3.30ന് സ്വിറ്റ്‌സർലൻഡിലെ ബാസലിലായിരുന്നു അന്ത്യം.
• ലയണൽ മെസിക്ക് പിഴയിട്ട് അമേരിക്കൻ
മേജർ ലീഗ് സോക്കർ. എതിർ സഹപരിശീലകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ്
ഇന്റർ മയാമി ക്യാപ്‌റ്റന് പിഴ. അർജന്റീന മുന്നേറ്റക്കാരൻ അച്ചടക്കം
ലംഘിച്ചതായി കണ്ടെത്തി.
• റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയോടനുബന്ധിച്ച് ഏതാനും ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ചു.
• ഇസ്രയേൽ സൈന്യത്തിന് നിർമിത ബുദ്ധി, ക്ലൗഡ് സേവനങ്ങൾ
ലഭ്യമാക്കുന്നതിനെതിരെ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പ്രതിഷേധം ശക്തമായി
തുടരുന്നു.
• പത്തനംതിട്ട കൂടലിൽ 13 വയസ്സുകാരന് പിതാവിന്റെ ക്രൂരമർദ്ദനം . പിതാവ്
ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി
പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
• ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി
വന്‍ ജന പ്രവാഹം. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ തീര്‍ത്ഥടക
സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ
മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്.