February 27 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
February 27 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ഫെബ്രുവരി 2025 - #NewsHeadlinesToday

• 2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. സൈനിക നിയന്ത്രണത്തിലുള്ള മ്യാന്‍മാറാണ്  പട്ടികയില്‍ ഒന്നാമത്.

• വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി. വെഞ്ഞാറമൂട് കൂട്ട കൊലപാതകം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്.

• അമേരിക്കൻ സരോദ്‌ വാദകൻ കെൻ സുക്കർമാൻ അന്തരിച്ചു. ബുധൻ പുലർച്ചെ 3.30ന്‌ സ്വിറ്റ്‌സർലൻഡിലെ ബാസലിലായിരുന്നു അന്ത്യം.

• ലയണൽ മെസിക്ക്‌ പിഴയിട്ട്‌ അമേരിക്കൻ മേജർ ലീഗ്‌ സോക്കർ. എതിർ സഹപരിശീലകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ്‌ ഇന്റർ മയാമി ക്യാപ്‌റ്റന്‌ പിഴ. അർജന്റീന മുന്നേറ്റക്കാരൻ അച്ചടക്കം ലംഘിച്ചതായി കണ്ടെത്തി.

• റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ പരീക്ഷയോടനുബന്ധിച്ച്‌ ഏതാനും ട്രെയിനുകൾക്ക്‌ അധിക കോച്ച്‌ അനുവദിച്ചു.

• ഇസ്രയേൽ സൈന്യത്തിന്‌ നിർമിത ബുദ്ധി, ക്ലൗഡ്‌ സേവനങ്ങൾ ലഭ്യമാക്കുന്നതിനെതിരെ മൈക്രോസോഫ്റ്റ്‌ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു.

• പത്തനംതിട്ട കൂടലിൽ 13 വയസ്സുകാരന് പിതാവിന്റെ ക്രൂരമർദ്ദനം . പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

• ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹം. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ തീര്‍ത്ഥടക സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 27 ഫെബ്രുവരി 2024 #NewsHeadlines




• പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ന് നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയും നാളെ 11 മണി മുതല്‍ ഉച്ചവരെയുമാണ് നിയന്ത്രണം.

• മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്  കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഇന്ന് ഹര്‍ത്താൽ.

• ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മത്സരരംഗത്തിറങ്ങുക.

• സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന പേരുകളിട്ട ഉദ്യോസ്ഥന് സസ്പെന്‍ഷന്‍. ത്രിപുര പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് നടപടി. സിംഹങ്ങളുടെ പേരുകളെ ചൊല്ലി വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്.

• കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹമാണ് നിലവിലുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0