മധ്യപ്രദേശിലെ ഇന്‍ഡോർ നഗരത്തിൻ്റെ ഹൃദയഭാഗം ഇറാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു അത്ഭുതലോകമുണ്ട്— 'കാഞ്ച് മന്ദിർ' അഥവാ കണ്ണാടി ക്ഷേത്രം. വൃത്തിയുള്ള നഗരമെന്ന ഖ്യാതിക്കും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾക്കും അപ്പുറം, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയുടെ പര്യായമാണ് 'മിനി ഇറാന്' ഈ ജൈന ക്ഷേത്രം.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പ്രമുഖ വ്യവസായി സേഠ് ഹുക്കുംചന്ദ് കസ്ലിവാൾ നിർമ്മിച്ച ഈ മന്ദിരം, ഭാരതീയ ഭക്തിയും പേർഷ്യൻ കരവിരുതും ഒത്തുചേരുന്ന അപൂർവ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസുകളും ഇറാനിൽ നിന്നുള്ള വിദഗ്ദ്ധരായ ശിൽപികളുടെ കരവിരുതും ചേർന്നാണ് 11 വർഷത്തെ കഠിനാധ്വാനത്തിലൂടെ ഈ വിസ്മയം തീർത്തത്. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന സങ്കീർണ്ണമായ കൊത്തുപണികളും ജ്യാമിതീയ രൂപങ്ങളും പേർഷ്യൻ ശൈലിയിലുള്ള നിർമ്മാണരീതിയും സന്ധ്യകരെ ലോകത്തെത്തിക്കും.
ഓരോ ചില്ലുപാളിയിലും തെളിയുന്ന ഡിസൈനുകൾ ഇറാനിലെ പുരാതന കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കുന്നു എന്നതായിരുന്നു ഈ ക്ഷേത്രത്തിന് മിനി ഇറാൻ എന്ന വിശേഷണം ലഭിച്ചത്. കാഞ്ച് മന്ദിരത്തിലെ ഏറ്റവും വലിയ ആകർഷണം നക്ഷത്രതിളക്കമുള്ള ഇതിൻ്റെ മേൽക്കൂരയാണ്.
വെളിച്ചം തട്ടുമ്പോൾ ഗ്ലാസ്സ് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതുപോലെ തോന്നിക്കുന്ന ഈ ചിത്രങ്ങൾ അത്ഭുതകരമായ ഒരു കാഴ്ചയാണ്. ജൈനമതത്തിലെ പുണ്യചിഹ്നങ്ങളെ ഗ്ലാസ് അലങ്കാരങ്ങൾക്കിടയിൽ വളരെ സൂക്ഷ്മമായി വിളക്കിച്ചേർത്തിരിക്കുന്നു.
ഇൻഡോർ യാത്രയിൽ ചരിത്രവും കലയും ഒത്തുചേരുന്ന ഈ 'മിനി ഇറാൻ' സന്ദർശിക്കുന്നത് സഞ്ചാരികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.
In the heart of the city of Indore in Madhya Pradesh, there is a wonderland reminiscent of the palaces of Iran—the 'Kanch Mandir' or Mirror Temple.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.