കുടിയാന്മല : കൊക്കമുള്ള് റോഡില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിരവധി പ്ലാസ്റ്ററിക് ബാഗുകളില്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമായി മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ അറിയിക്കുകയും, മെമ്പറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻ്റും കുടിയാന്മല Sl യും ADS സെക്രട്ടറിയും ഹരിത കർമ്മസേന അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്ഥലം സന്ദർശിക്കുകയും മാലിന്യം അവിടെ നിന്ന് ഒഴിവാക്കുകയും ചെയ്തു. മാലിന്യം തള്ളിയ ആളുകളെ കുറിച്ച് സൂചന ലഭിച്ചതായും കർശനമായ നടപടിയെടുക്കുമെന്നും പഞ്ചായത്തും പോലീസ് വിഭാഗവും ഉറപ്പ് നൽകി.
കണ്ണൂർ കുടിയാൻമല - കൊക്കമുള്ള് റോഡില്‍ മാലിന്യം തള്ളി ; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍. #Kudiyanmala
By
Open Source Publishing Network
on
ഫെബ്രുവരി 26, 2025
Alakode
Alakode News
Flash News
Kannur
Kannur News
Kudiyanmala
Kudiyanmala News
Malayoram News
Taliapramba News
Taliparamba