• വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ്
രേഖപ്പെടുത്തിയത്.
• വേനൽച്ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിക്കുന്നു. ഫെബ്രുവരിയിൽ വൈദ്യുതി ആവശ്യം ശരാശരി 89.5 ദശലക്ഷം യൂണിറ്റിലെത്തി.
• കേരള ഫുട്‌ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ഷാജി സി
കുര്യനെ നിയമിച്ചു. പി അനിൽകുമാറിന് പകരമാണ് ഷാജി ചുമതലയേൽക്കുന്നത്.
• രാജ്യത്തെ 140 കോടി ജനങ്ങളില്‍ 100 കോടിപ്പേര്‍ക്കും വിവേചനാധികാരത്തോടെ
ചെലവഴിക്കാനുള്ള വരുമാനമില്ല. 10 ശതമാനം വരുന്ന സമ്പന്നര്‍ക്ക് മാത്രമേ
ആവശ്യാനുസരണം വരുമാനം ചെലവഴിക്കാന്‍ സാധിക്കുന്നുള്ളുവെന്ന് വെഞ്ച്വര്‍
കാപ്പിറ്റല്‍ കമ്പനിയായ ബ്ലൂം വെഞ്ചേഴ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍
പറയുന്നു.
• ഹണി ബഞ്ചമിനെ കൊല്ലം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറായി എസ് ജയനും തെരഞ്ഞെടുക്കപ്പെട്ടു.
• മൂന്നുമാസത്തെയും കുടിശികയും ഇൻസെന്റീവും ഉൾപ്പടെ ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു.
• എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം
വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം
സർവീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.