പീച്ചി(തൃശൂര്‍): തേനീച്ചകളുടെ കൂട്ട ആക്രമണത്തില്‍ വെള്ളക്കാരിത്തടം സ്വദേശി ജോസഫ് (70)ന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തൃശൂരിലെ ജനറല്‍ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. തേനീച്ചകളുടെ കുത്തേറ്റ് വീണ് അബോധാവസ്ഥയില്‍ കിടന്നിരുന്ന ജോസഫിനെ സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടിക്കാട് നിന്നുള്ള 108 ആംബുലന്‍സ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.