• മുനമ്പം വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജ്യുഡീഷ്യല്‍
കമ്മീഷന്‍ ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍.
• സിഡ്‌നിയിൽ നടന്ന ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിൽ ഇന്ത്യയെ വീഴ്‌ത്തി
ഓസീസിന് പരമ്പര. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം മറികടന്നാണ് ഓസീസ്
ആറ് വിക്കറ്റിന് അവസാന ടെസ്റ്റിൽ വിജയിച്ചത്.
• തൃശൂർ പൂരം അലങ്കോലമാക്കൽ, പൊലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
• അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുന്ന കണക്ക് പങ്കുവച്ച് മോട്ടോര്‍ വാഹന വകുപ്പ്.
• കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയില്‍
നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം
സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്.
• നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിനെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
• നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍
കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.