ലൈസൻസ് ഇല്ലാതെയുള്ള ഇലക്ട്രിക്ക് വയറിങ് പെരുകുന്നു ; ശക്തമായ നടപടിയെന്ന് അധികൃതർ. #Unlicensed_Wiring

കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു. വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശുപാർശയോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയെ അറിയിക്കും. 

നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വ്യാപകമായി വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതായി ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടികൾ കർശനമാക്കിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0