ഇന്ത്യയിൽ ആദ്യമായി HMP വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി ഇപ്പോൾ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ചൈനയിൽ പടരുന്ന വൈറസ് ബംഗളൂരുവിലും ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി കുഞ്ഞിൻ്റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.