മദ്രസാ വിദ്യാഭ്യാസ നയം ഭരണഘടനാ പരമെന്ന്‌ സുപ്രീം കോടതി ; ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടി. #SupremeCourt

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച്  സുപ്രീം കോടതി.   മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.   നിയമനിർമാണത്തിൽ മതപരമായ കാര്യങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.   ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് 2004ലെ മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. 

  നേരത്തെ ദേശീയ ബാലാവകാശ കമ്മിഷൻ്റെ ഉത്തരവിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു.   കുട്ടികളെ മതം പഠിപ്പിക്കരുതെന്നാണ് നിലപാടെന്നും മറ്റ് മതവിഭാഗങ്ങൾക്ക് നിരോധനം ബാധകമാണോയെന്നും കോടതി ശക്തമായ ഭാഷയിൽ ചോദിച്ചു.   മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളിൽ കുട്ടികളെ അയക്കാൻ നിർദേശമുണ്ടോയെന്നും കോടതി വിമർശിച്ചിരുന്നു.

  മദ്രസകളിലെ വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ യുപി സർക്കാർ ഉത്തരവിറക്കിയിരുന്നു.   നിർബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു.   നിയമത്തിൻ്റെ ഉദ്ദേശശുദ്ധി പരിശോധിക്കാൻ യുപി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു, മദ്രസകളെ നിയന്ത്രിക്കുന്നത് ദേശീയ താൽപ്പര്യമാണോ എന്ന് ചോദിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0