ഹൈദരാബാദിൽ അമ്മ ഗുളികയ്ക്കാപ്പം രാസവസ്തു കുടിക്കാൻ നൽകി 19-കാരന് ദാരുണാന്ത്യം. പനി വന്നതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെയാണ് ഗണേഷിനെ മിർയലഗുഡയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെയാണ് ഗണേഷിന്റെ അമ്മ വെള്ളം എന്ന് തെറ്റിധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയത്.
മരിച്ച ഗണേഷ് പ്രൈവറ്റ് കോളേജിലെ രണ്ടാം വർഷ ഇന്റർ മീഡിയേറ്റ് വിദ്യാർത്ഥിയാണ്. ഗണേഷിന് നൽകിയത് ഫോർമാൽഡിഹൈഡ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഗണേഷിന്റെ അമ്മയുടെയുടെ മൊഴിപ്രകാരം പനി കൂടിയതിനെത്തുടർന്ന് നഴ്സ് പാരസെറ്റാമോൾ കഴിക്കാൻ നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുടിവെള്ള ഉണ്ടായിരുന്നില്ല.
വെള്ളം അന്വഷിക്കുന്നതിനിടയിൽ അടുത്തുള്ള ലാബിനോട് ചേർന്ന് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം എടുത്ത് ഗണേഷിന് നൽകുകയായിരുന്നു. ദ്രാവകം കുടിച്ച ഉടൻ തന്നെ ഗണേഷ് കുഴഞ്ഞു വീണു. രാസവസ്തു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
19 year old dies tragically after mother gives him chemical to drink along with pills.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.