• ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത്
അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ
ഉപയോഗിക്കാവൂവെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
• പ്രവചനം അസാധ്യമായ
അറുപതാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിധിയെഴുതി അമേരിക്കന്‍ ജനത.
ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാർഥി കമല ഹാരിസിനാണ് നേരിയ
മുൻതൂക്കമെന്നാണ് ആദ്യഫലസൂചന.
• രാജ്യത്തെ ആദ്യ സമ്പൂർണ ഓൺഗ്രിഡ് സൗരോർജ ഡെയറിയായി എറണാകുളം മേഖലാ ക്ഷീരോൽപ്പാദക സഹകരണ സംഘം (മിൽമ).
• ഉള്ളടക്കത്തിൽ
തെറ്റുകളും പക്ഷപാതിത്വവുമുണ്ടെന്ന് നിരവധി പരാതി കിട്ടിയെന്ന്
ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയ്‌ക്ക്
നോട്ടീസയച്ച് കേന്ദ്രസർക്കാർ.
• മണ്ഡല-മകരളവിളക്ക്
കാലത്തേക്ക് ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില
നിർണയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെ തുടർന്നാണ്
തീരുമാനം.
• പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന്
സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തി. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്.
• മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍
വിട്ടുവീഴ്ചയില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍
സാങ്കേതിക തടസ്സമില്ലെന്നും നിയമപരമായ തടസ്സവുമില്ലെന്നും മന്ത്രി കെ
രാജന്‍ പറഞ്ഞു.
• അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍
ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും
വിപണിയില്‍ ഇറക്കിയത് വിവാദമായി.