സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിട്ടു. ഒരാഴ്ച മുമ്പായിരുന്നു നടപടി. അച്ചടക്കം ലംഘിച്ചതിനാണ് നടപടി. സംഘടന മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നായിരുന്നു വിമർശനം.
സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിച്ച നിലപാടിനെതിരെ സാന്ദ്ര നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് വന്ന് പല വിഷയങ്ങളിലും പ്രതികരിച്ചു. ഇത്തരം കാര്യങ്ങളിൽ അച്ചടക്കം ലംഘിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.