കാസർഗോഡ് : കാസർഗോഡ് ബേക്കൽ ടൂറിസത്തിന്റെ ഭാഗമായി നടന്ന ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരുക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശുപത്രിയിലാണെന്നാണ് വിവരം.
ഇതിനിടെ പരിപാടിക്ക് സമീപം റെയിൽവേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി മരിച്ചു. 19 കാരനായ പൊയിനാച്ചി സ്വദേശി ശിവാനന്ദ ആണ് മരിച്ചത്.
പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.