എഡിഎം കെ നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ഹർജിയിൽ വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിലാണ് ദിവ്യ.
ദിവ്യയ്‌ക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഓൺലൈൻ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അനുമതി നൽകിയത്. നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. നിർദേശം സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടറിയെ അറിയിച്ചു.
ഇതോടെ ദിവ്യ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് ഒതുക്കപ്പെടും. ദിവ്യയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാനാണ് തീരുമാനം. ജാമ്യാപേക്ഷയിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ദിവ്യയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തി.