• കാടിനും ചുറ്റുമുള്ള
ജന്തുജാലങ്ങൾക്കും ഭീഷണിയാകുന്ന മഞ്ഞക്കൊന്ന ഉപയോഗിച്ചുള്ള ന്യൂസ് പ്രിന്റ് ഉൽപാദനം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ ആരംഭിച്ചു.
• ശബരിമല തീർഥാടനവുമായി
ബന്ധപ്പെട്ട് മൂന്നിടത്ത് ആരംഭിക്കുന്ന തത്സമയ ബുക്കിങ്ങിനും ആധാർ കാർഡ്
നിർബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്.
• കഴിഞ്ഞ ലോക്‌സഭാ
തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം
ഒമ്പതിനായിരം കോടിയോളം രൂപയുടെ കള്ളപണവും വോട്ടർമാരെ
സ്വാധീനിക്കുന്നതിനുള്ള മറ്റ് വസ്‌തുവകകളുമാണ് രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.
• മനുഷ്യ-വന്യജീവി സംഘർഷം
കുറയ്‌ക്കാൻ പ്രത്യേകം നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. സമഗ്ര
പദ്ധതികൾ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ നയം രൂപീകരിക്കാൻ
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വന്യജീവി ബോർഡ് യോഗത്തിൽ
തീരുമാനമായി.
• സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം
മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ മാറ്റം
വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ വ്യക്തമാക്കണമെന്നും ചീഫ്
ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്
ഉത്തരവിട്ടു.
• ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്. ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെയടക്കം വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന.
• 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ.
• ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം.