ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 26 നവംബർ 2024 | #NewsHeadlinesToday

• തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തിൽ 5 പേർ മരിച്ചു, 7 പേർക്ക് പരിക്ക്.

• ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചു. ചൊവ്വാഴ്ചയോടെ തീവ്രന്യൂനമർദമായി മാറും. അടുത്ത രണ്ടുദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്‌നാട്-ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം.

• പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 295 റണ്‍സിന്റെ ചരിത്ര ജയമാണ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.

• ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്‌’, ‘സെക്യുലർ’ എന്നീ പ്രയോ​ഗങ്ങള്‍ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

• വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല.

• നാട്ടകത്ത്‌ സ്ഥാപിച്ച ‘അക്ഷരം’ ഭാഷ, സാഹിത്യ സാംസ്‌കാരിക മ്യൂസിയം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ മൂന്നിന്‌ നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിലാണ്‌ പരിപാടി. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

• കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-മത് ഐഎഫ്എഫ്കെ യുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം.

• മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0