കണ്ണീർ ദിനം, തൃശൂരിൽ അഞ്ചുപേർ ലോറി കയറി മരിച്ചു, അപകടമുണ്ടാക്കിയത് കണ്ണൂർ ആലക്കോട് സ്വദേശിയുടെ ലോറി.. #LorryAccident

തൃശൂർ നാട്ടികയിൽ ലോറി കയറി  വഴിയരികിൽ ഉറങ്ങുകയായിരുന്ന അഞ്ചുപേർക്ക് ദാരുണാന്ത്യം .  തടി ലോറി കയറിയാണ് അപകടമുണ്ടായത്.  നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപാസിന് സമീപം ഉറങ്ങിക്കിടന്ന നാടോടികളുടെ മുകളിലൂടെയാണ് ലോറി പാഞ്ഞുകയറിയത്.  രണ്ട് കുട്ടികളടക്കം അഞ്ച് പേർ തൽക്ഷണം മരിച്ചു.  11 പേർക്ക് പരിക്കേറ്റു.  ചൊവ്വാഴ്ച പുലർച്ചെ 3.50നാണ് സംഭവം.  കാളിയപ്പൻ (50), ബംഗഴി (20), നാഗമ്മ (39), ജീവൻ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. 

 കണ്ണൂരിൽ നിന്ന് തടി കയറ്റി വരികയായിരുന്ന ലോറി ദേശീയപാതയിലൂടെ ബൈപ്പാസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.  ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്ത് ഉറങ്ങിക്കിടന്നവരിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. 

 മരിച്ചവരെയും പരിക്കേറ്റവരെയും 108 ആംബുലൻസിലും തളിക്കുളം ആംബുലൻസിലും തളിക്കുളം മെക്സിക്കൻ ആംബുലൻസിലും ആശുപത്രികളിലേക്ക് മാറ്റി.   പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞുകൊണ്ട് ഓടുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശിയാണ് വിവരം പോലീസിൽ അറിയിച്ചത്.  കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, വലപ്പാട് എസ്എച്ച്ഒ എം കെ രമേഷ് എന്നിവർ സ്ഥലത്തെത്തി.  ലോറിയിലുണ്ടായിരുന്ന കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരെ വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0