നിയന്ത്രണം വിട്ട കാർ ബസ്സിലേക്ക് പാഞ്ഞുകയറി;വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം #Bangalore


ബെംഗളൂരു: 
ബെംഗളൂരു നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിച്ച് അപകടം . അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം .

ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്നു  ഇവര്‍. നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് കാർ, എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. സിസിടിവി ടെക്‌നിഷ്യൻ ആയ ഹർഷിതിന്റെതായിരുന്നു കാർ.

Bengaluru car hits bus in accident 

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0