ഹാപ്പിനെസ് ഫെസ്റ്റിവലിൽ സെൽഫികൾ എടുക്കുന്നതിനുള്ള 'സൂ സഫാരി പാർക്ക് ' സെൽഫി പോയിന്റ് #Happines_Festival


 ധർമ്മശാല: 
തദ്ദേശ ദിനാഘോഷത്തിൻ്റെയും  ഹാപ്പിനെസ് ഫെസ്റ്റിന്റെയും ഭാഗമായി നടക്കുന്ന എക്സിബിഷൻ ആൻഡ് മാർക്കറ്റിംഗ് മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ തീം സ്റ്റാളും സെൽഫി പോയിന്റും ആദ്യ ദിവസം തന്നെ പൊതുജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത നേടി. കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന മേളയിൽ നാടുകാണിയിൽ ഒരുങ്ങുന്ന മൃഗശാല സഫാരി പാർക്കിന്റെ പ്രമേയത്തിൽ സജ്ജീകരിച്ച സെൽഫി പോയിന്റ് കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയം കീഴടക്കി. ആദ്യ ദിവസം മുതൽ, തീം സ്റ്റാളിൽ സ്ഥാപിച്ചിരിക്കുന്ന സഫാരി ജീപ്പിന്റെയും വന്യമൃഗങ്ങളുടെയും കട്ടൗട്ടുകൾക്കൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കാൻ ആളുകളുടെ തിരക്കായിരുന്നു.

സംസ്ഥാനത്തുടനീളമുള്ളതും ജില്ലാ തലത്തിലുള്ളതുമായ വികസന പദ്ധതികളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും തീം സ്റ്റാളിലെ മറ്റൊരു ദൃശ്യാനുഭവമാണ്. ജില്ലയിലെ വികസന പദ്ധതികളുടെ 40-ലധികം ന്യൂസ് റീലുകളുടെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഫോട്ടോ ജേണലിസ്റ്റുകളുടെയും പിആർഡി ഫോട്ടോഗ്രാഫി വിഭാഗത്തിന്റെയും തിരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സർക്കാർ പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണവും തീം സ്റ്റാളിൽ ലഭ്യമാണ്.

 Zoo Safari Park selfie point for taking selfies at the Happiness Festival.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0