കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണം മണ്ണ സ്വദേശി അഷറഫിൻ്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്നു. കുടുംബം വിനോദയാത്ര പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
അടുക്കളയുടെ ജനലിൻ്റെ ഗ്രിൽ മുറിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മൂന്ന് പേർ മതിൽ കയറി വീടിനുള്ളിൽ കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.