• കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം
വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും, വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൊട്ടിയാർ
ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
• വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ ക്ഷേത്രങ്ങള്‍ക്കും ബോംബ്
ഭീഷണി. തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനാണ് ഐഎസ്‌ഐഎസ് ക്ഷേത്രം
തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചത്.
• നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക്
ജീവപര്യന്തം തടവ്. 50,000 രൂപ പിഴയും വിധിച്ചു. 2020 ക്രിസ്‌മസ്
ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
• ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. 15 റൗണ്ട്
വെടിയുതിർത്തതായി സൈന്യം അറിയിച്ചു. വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ
വനമേഖലയിലേക്ക് കടന്നതായാണ് സൂചന. ഭീകരർക്കായുള്ള തിരച്ചിൽ സേന
ശക്തമാക്കിയിട്ടുണ്ട്.
• 2024ലെ ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി താരം
റോഡ്രിക്കാണ് ഈ വർഷത്തെ മികച്ച പുരുഷ കളിക്കാരനുള്ള പുരസ്‌കാരം. വനിതകളിൽ
സ്‌പെയ്‌നിന്റെ ബാഴ്‌സലോണ താരം അയ്‌താന ബോൻമാറ്റിയെയാണ് മികച്ച താരമായി
തെരഞ്ഞെടുത്തത്.
• കാസർകോട് ജില്ലയിലെ അഞ്ഞൂറ്റമ്പലം വീരർക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച്
നൂറ്റിയൻപതിലധികം പേർക്ക് പരിക്ക്. തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് അപകടം.
• ഹോക്കിതാരം ഒളിമ്പ്യൻ പി
ആർ ശ്രീജേഷ് സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറാകും. നവംബർ
നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന മേളയുടെ സാംസ്കാരിക പരിപാടി നടൻ മമ്മൂട്ടി
ഉദ്‌ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
• ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ
സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ
ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ
കേരളപ്പിറവി ദിനത്തിൽ നടക്കും.