കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരകാവ് കളിയാട്ട ഉത്സവത്തോടനുബന്ധിച്ച് പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
അനുമതിയില്ലാതെയാണ് പടക്കങ്ങൾ സൂക്ഷിച്ചതെന്ന് കാസർകോട് ജില്ലാ കളക്ടർ ഇമ്പശേഖർ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് ചട്ടം. രണ്ടോ മൂന്നോ അടി അകലത്തിലാണ് പടക്കം പൊട്ടിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
154 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ 97 പേർ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ അറിയിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
80 ശതമാനം പൊള്ളലേറ്റ സന്ദീപിനെ കണ്ണൂർ പരിയാരം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ മറ്റ് നാല് പേരെ പരിയാരത്തേക്ക് മാറ്റി.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ സ്നാന ചടങ്ങിനിടെയാണ് അപകടം. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ആദ്യം പ്രവേശിപ്പിച്ചത്. 154 പേർക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 97 പേർ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടർ ഇമ്പശേഖർ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിൻ്റെ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍
ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍
മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ
മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ
അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ
18പേരുമാണ് ചികിത്സയിലുള്ളത്.