കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥ മഞ്ജിമ രാജീവ് വിജിലൻസ് പിടിയിൽ #Kannur


 തലശ്ശേരി (കണ്ണൂർ) : അപേക്ഷയുമായെത്തിയ ആളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ സ്വദേശി മഞ്ജിമ രാജീവ് വിജിലൻസ് പിടിയിൽ. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വലയിൽപ്പെട്ടത്. ഇവരുടെ കൈയ്യിൽ നിന്ന് ആറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ലൈസൻസ് ആവശ്യവുമായി സമീപിച്ച ആളോടാണ് ആറായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഇയാൾ വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ തലശ്ശേരി സ്റ്റേഷനിൽ കെണിയൊരുക്കുകയായിരുന്നു. മഞ്ജിമ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടതായിരുന്നു.

മഞ്ജിമ തന്നെയാണ് സ്റ്റേഷനിലേക്ക് പണവുമായി എത്താൻ ആവശ്യപ്പെട്ടത്. കൈക്കൂലി നൽകിയാൽ ആവശ്യമായ കാര്യങ്ങൾ നൽകാമെന്ന് കണ്ണൂർ സ്വദേശിക്ക് ഉറപ്പ് നൽകിയിരുന്നു. വിജിലൻസ് ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും.

Panur native government official Manjima Rajeev arrested by vigilance while accepting bribe

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0