• സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 7 ജില്ലകളിൽ
യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു
• സുപ്രീം കോടതിയുടെ 51ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു.
നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ്
ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്.
• സംസ്ഥാനത്തെ പച്ചക്കറി
ഉൽപ്പാദനം 25 ലക്ഷം ടണ്ണാക്കാനുള്ള സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്
അന്തിമരൂപമായി. കൃഷി വകുപ്പിന് പുറമേ മറ്റ് വകുപ്പുകൾക്കും ചുമതലകൾ
വിഭജിച്ച് നൽകിയാണ് പ്രവർത്തനം. നവംബർ മുതൽ കൃഷി ആരംഭിക്കും.
• ആന്ധ്രക്കും ബിഹാറിനും ആറായിരത്തി എഴ്നൂറ്റി തൊണ്ണൂറ്റി എട്ട് കോടി രൂപയുടെ
റെയില്‍വേ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അതേ സമയം കേരളം
ആവശ്യപ്പെട്ട കെ. റെയില്‍ അടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് അംഗീകാരം
നല്‍കാന്‍ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല.
• അതിതീവ്ര ചുഴലിയായി
മാറിയ ദാന വീശീയടിച്ചു തുടങ്ങി. വെള്ളി അതിരാവിലെ ഒഡിഷയിലെ ഭിട്ടര്‍കനിക
ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ കരതൊടും.
• പൗരന്റെ വയസ്സ്
നിർണിയിക്കാൻ ആധാർ കാർഡിനെക്കാൾ ആധികാരികം സ്‌കൂൾ സർട്ടിഫിക്കറ്റെന്ന്
സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാന്‍ ആധാര്‍ ആധികാരിക രേഖയല്ല.
• അങ്കമാലി-എരുമേലി
ശബരിപാതയ്‌ക്കായി സംസ്ഥാന സർക്കാർ ത്രികക്ഷി കരാർ സാധ്യത ആലോചിക്കുന്നു.
കരാർ തയ്യാറാക്കാൻ ഗതാഗതവകുപ്പ് സെക്രട്ടറി കെ റെയിലിനെ ചുമതലപ്പെടുത്തി.
• തൃശൂർ നഗരത്തിലെ
സ്വർണാഭരണ നിർമാണശാലകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും ഷോറൂമുകളിലും
ജിഎസ്ടി വകുപ്പ് മിന്നൽ പരിശോധന നടത്തി. കേരളം കണ്ട ഏറ്റവും വലിയ ജിഎസ്‌ടി
ഇന്റലിജൻസ് റെയ്‌ഡിൽ 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു.
• സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം
റിയാദിലേക്ക്. മോചനം വൈകുന്ന സാഹചര്യത്തിലാണ് റഹീമിനെ കാണാനായി ഉമ്മയും
സഹോദരനും അമ്മാവനും റിയാദിലേക്ക് പോകുന്നത്.