ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, ശക്തമായ കാറ്റിന്റെ സാന്നിധ്യം കണക്കിലെടുത്താണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വേഗത്തിലുള്ള കാറ്റിനും ഇടയ്ക്കിടെ മണിക്കൂറിൽ 55 കി.മീ വേഗതയിലും കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക മുന്നറിയിപ്പ്
ഇന്ന് (24/10/2024) ഉച്ചവരെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ സമീപ പ്രദേശങ്ങളിലും ഇടയ്‌ക്കിടെ കാറ്റ് 95 മുതൽ 105 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. അപ്പോൾ കാറ്റിൻ്റെ വേഗം ക്രമേണ കുറയാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 95 മുതൽ 105 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 115 കി.മീ വരെ വേഗതയിലുമാണ്. ഇന്ന് (24/10/2024) കാറ്റിൻ്റെ വേഗത ക്രമേണ മണിക്കൂറിൽ 105 മുതൽ 115 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ വൈകുന്നേരം 125 കിലോമീറ്റർ വരെയും വർധിക്കാൻ സാധ്യതയുണ്ട്.
ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് കാറ്റിൻ്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ തുടരും. കാറ്റിൻ്റെ വേഗത ഇന്ന് (24/10/2024) ഉച്ചകഴിഞ്ഞ് മുതൽ നാളെ രാവിലെ വരെ (25/10/2024) 100 മുതൽ 110 കിമീ വരെയും ചില അവസരങ്ങളിൽ 120 കിമീ വരെയും വേഗത്തിലും വർദ്ധിക്കും. അപ്പോൾ കാറ്റിൻ്റെ വേഗം ക്രമേണ കുറയാൻ സാധ്യതയുണ്ട്.
ഇന്ന് (24/10/2024) വൈകുന്നേരം മുതൽ നാളെ (25/10/2024) രാവിലെ വരെ തെക്കൻ ഒഡീഷ തീരത്തും പശ്ചിമ ബംഗാൾ തീരത്തും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
നാളെ (25/10/2024) രാവിലെ വരെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ശക്തമായ കാറ്റ് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലും വീശാൻ സാധ്യതയുണ്ട്. തുടർന്ന് 26/10/2024 വൈകുന്നേരം വരെ കാറ്റിൻ്റെ വേഗത ക്രമേണ കുറയും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.