• ഈ വർഷത്തെ തിരുവോണം ബംപർ ഒന്നാം സമ്മാനം വയനാട് ഏജൻസി വിറ്റ ടിക്കറ്റിന്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
• സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ്
അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച്
നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ.
• ലഹരിക്കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് . ഓം പ്രകാശ്
പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങൾക്ക്
നോട്ടീസ് നൽകിയിരിക്കുന്നത്.
• അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം
അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം ആയ ക്യുഎസ് റാങ്കിങ്ങിന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് ഏഷ്യ 2025 ൽ
കേരള സർവകലാശാലക്ക് നേട്ടം.
• കാറുകളിൽ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ്
കുമാർ. പിഴ ചുമത്തില്ല എന്നും നിയമം അടിച്ചേൽപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.
• ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്‍റെ മൃതദേഹം
കണ്ടെത്തി. ചൊവ്വാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവാന്‍റെ മൃതദേഹമാണ്
കണ്ടെത്തിയത്.
• നടനും നിർമ്മാതാവുമായ ടിപി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
• നിർദിഷ്ട എരുമേലി
ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള സാമൂഹികാഘാത
പഠനത്തിന് തുടക്കമായി. തൃക്കാക്കര ഭാരതമാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം
അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. ആര്യ ചന്ദ്രന്റെ നേതൃത്വത്തിലുള്ള 15 അംഗ
സംഘമാണ് പഠനം തുടങ്ങിയത്.
• രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള 2024ലെ നൊബേല്‍ പുരസ്കാരം മൂന്നുപേർ
പങ്കിട്ടു. അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ്
ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് ബഹുമതിക്ക് അർഹരായത്. കമ്പ്യൂട്ടേഷണൽ
പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്.