കാലാവർഷവും മണ്‍സൂണുമൊക്കെ വിട്ടകന്നതോടെ സംസ്ഥാനം വീണ്ടും ചൂടിലേക്ക് നീങ്ങുകയാണ്. പലയിടങ്ങളിലെയും ജലാശയങ്ങളിലെ ഉള്‍പ്പെടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
കാലവർഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരിലും ഇപ്പോള്‍ ചൂട് ഉയരുകയാണ്. കാലവാസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ അവസ്ഥ ഏറ്റവും പ്രകടമായിരിക്കുന്നതും കണ്ണൂരിലാണ്. ന്യൂനമർദ്ദവും ചക്രവാത ചുഴിയുമൊക്കെയായി മഴ പെയ്തിറങ്ങിയപ്പോള്‍ മഴയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു കണ്ണൂർ. ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ അവസാനിക്കുമ്ബോള്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനം അധിക മഴയാണ് ഇത്തവണ കണ്ണൂരില്‍ (3023.3 മില്ലീമീറ്റർ) ലഭിച്ചത്. സംസ്ഥാനത്ത് ആകെ നോക്കുമ്ബോള്‍ 13 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുമ്ബോഴാണിത്. സാധാരണ ലഭിക്കുന്ന മഴയുടെ അളവ് 2623 മി.മി ആണ്. മാഹിയിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 2755.4 മി.മി. സാധാരണ ലഭിക്കേണ്ടത് 2385.3 മി.മി മഴയാണ്. 16 ശതമാനത്തിലധികം കാലവർഷ മഴയാണ് കണ്ണൂരില്‍ ലഭിച്ചത്. രാജ്യത്ത് കണ്ണൂരിന് 15-ാം സ്ഥാനമാണ്.
സംസ്ഥാനത്ത് രണ്ടാമത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. 2603 മി.മി മഴ ലഭിച്ചു. എന്നാല്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ ഒമ്ബത് ശതമാനം കുറവുണ്ടായിട്ടുണ്ട്. 2846.2 മി.മി മഴയാണ് കാസർകോട് ലഭിക്കേണ്ടത്.