ന്യൂഡല്‍ഹി : പാചക വാതക സിലിണ്ടർ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 39 രൂപ വർധിച്ചു. വില വർധിച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിൻ്റെ വില 1691.50 രൂപയായി ഉയർന്നു.
പുതിയ വില ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ ജൂലായ് ഒന്നിന് വാണിജ്യ സിലിണ്ടർ വിലയിൽ എണ്ണക്കമ്പനികൾ ഒരു രൂപ കുറച്ചിരുന്നു. 14 കിലോ ഗാർഹിക പാചക വാതകത്തിന് ഡൽഹിയിൽ വിലയിൽ മാറ്റമില്ല. കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802.5 രൂപയും ചെന്നൈയിൽ 918.5 രൂപയുമാണ് നിലവിലെ വില.
അന്താരാഷ്‌ട്ര എണ്ണവില, നികുതി നയങ്ങൾ, ഡിമാൻഡ്-സപ്ലൈ മാറ്റങ്ങൾ മുതലായവയും എണ്ണക്കമ്പനികളുടെ വിലനിർണ്ണയ രീതികളും വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നു. എന്നാൽ, ഇപ്പോഴത്തെ വിലവർധനയുടെ യഥാർത്ഥ കാരണം വ്യക്തമല്ല.